തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെതുടർന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ ഇന്ന് വിജ്ഞാപനമിറക്കും. ഇതിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടുകൂടി ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളോടൊപ്പം നടത്താനായിരിക്കും സാധ്യത. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്ന് തൃക്കാകരയിലാണ് അവസാനമായി സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
















Comments