വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ അത്യാവശ്യമായ രണ്ട് രേഖകളാണ് പാസ്‌പോർട്ടും വിസയും. പാസ്‌പോർട്ട് കൈയിലുണ്ടെങ്കിലും വിസ തരപ്പെടുത്തിയെടുക്കുന്നത് അൽപം പ്രയാസകരമായ ഒന്നാണ്. വിസ അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പല തടസങ്ങളും നേരിടേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള നൂലാമാലകൾ ഓർത്ത് വിദേശ യാത്രയ്‌ക്ക് പോകാൻ മടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ വിസ കൂടാതെ തന്നെ ചില രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ സാധിക്കും. അവിടേക്ക് പോകാൻ പാസ്‌പോർട്ടും ടിക്കറ്റും മാത്രം മതിയാകും.
അത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇ-വിസയോ, പ്രവേശന അനുമതി കാണിക്കുന്ന രേഖയോ മാത്രമാണ് പലപ്പോഴും ആവശ്യമായി വരിക. ഇത് വിസയ്‌ക്ക് തുല്യമായി കണക്കാക്കുന്നതിലൂടെയാണ് വിദേശ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ 84-ാം സ്ഥാനത്താണ് ഇന്ത്യ. ഇതുപ്രകാരം വിസ കൂടാതെ ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങൾ ഇവയാണ്..
വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളും താമസിക്കേണ്ട കാലാവധിയും-
ബാർബഡോസ് പരമാവധി 90 ദിവസം
കുക്ക് ദ്വീപുകൾ പരമാവധി 31 ദിവസം
എൽ സാൽവഡോർ പരമാവധി 90 ദിവസം
ഗ്രെനഡ പരമാവധി 3 മാസം
ഇന്തോനേഷ്യ പരമാവധി 30 ദിവസം
മക്കാവു പരമാവധി 30 ദിവസം
മൗറീഷ്യസ് പരമാവധി 90 ദിവസം
മോൺസെറാറ്റ് പരമാവധി ആറ് മാസം
വടക്കൻ സൈപ്രസ് പരമാവധി മൂന്ന് മാസം
പിറ്റ്‌കെയ്ൻ ദ്വീപുകൾ പരമാവധി 14 ദിവസം
സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പരമാവധി മൂന്ന് മാസം
സെർബിയ പരമാവധി 30 ദിവസം
ട്രാൻസ്‌നിസ്ട്രിയ പരമാവധി 45 ദിവസം
ടർക്ക്‌സ്‌ന കൈക്കോസ് ദ്വീപുകളും പരമാവധി 90 ദിവസം
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ പരമാവധി 30 ദിവസം
ഡൊമിനിക്ക പരമാവധി ആറ് മാസം
ഫിജി പരമാവധി നാല് മാസം
ഹെയ്തി പരമാവധി മൂന്ന് മാസം
ജമൈക്ക പരമാവധി 30 ദിവസം
മാലിദ്വീപ് പരമാവധി 90 ദിവസം
മൈക്രോനേഷ്യ പരമാവധി 30 ദിവസം
നിയു പരമാവധി 30 ദിവസം
പലസ്തീൻ പരമാവധി മൂന്ന് മാസം
ഖത്തർ പരമാവധി 30 ദിവസം
സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് പരമാവധി ഒരു മാസം
സെനഗൽ പരമാവധി 90 ദിവസം
സ്വാൽബാർഡ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമാവധി 90 ദിവസം
ടുനീഷ്യ പരമാവധി 90 ദിവസം
വന്യൂറ്റു പരമാവധി 30 ദിവസം
Comments