ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മദ്ധ്യനിരതാരം ആയുഷ് അധികാരി ക്ലബ്ബ് വിടുന്നു. 2023- 2024 സീസണിൽ ആയുഷ് ഇനി പന്തുതട്ടുക പുതിയ തട്ടകമായ ചെന്നൈയിൻ എഫ്.സിയ്‌ക്ക് വേണ്ടിയാകും. ചെന്നൈ എഫ്.സിയുമായി മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ആയുഷ് ടീം വിട്ട കാര്യം ക്ലബ്ബ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.2019 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ബി ടീമിന്റെ ഭാഗമാണ് ആയുഷ് അധികാരി. ബാസ്റ്റേഴ്‌സ് വിട്ട് എടികെയിലേക്ക് പോയ സഹൽ അബ്ദുൽ സമദിന് പകരക്കാരനായി പല മത്സരങ്ങളിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായി താരം ഇറങ്ങിയിട്ടുണ്ട്.
2022-2023 സീസണിനു മുമ്പായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടാൻ ശ്രമം നടത്തിയ താരമാണ് ഡൽഹി സ്വദേശിയായ ആയുഷ് അധികാരി. കൂടുതൽ മത്സര സമയം ലഭിക്കാനാണ് ആയുഷ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിടുന്നത്. 2019 – 2020 സീസണിൽ ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിനായി ലോൺ വ്യവസ്ഥയിൽ കളിച്ചു. 2020 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീനിയർ ടീമിൽ അംഗമാണ് അദ്ദേഹം. ഏഴ് മത്സരങ്ങളിൽ മാത്രമാണ് 2022-2023 സീസണിൽ ആയുഷ് അധികാരി കേരളാ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് അണിഞ്ഞത്. ഏഴ് മത്സരങ്ങളിൽ ആറിലും സബ്സ്റ്റിറ്റിയൂട്ടായാണ് താരം കളത്തിൽ എത്തിയത്. മൂന്ന് സീസണുകളിലായി 25 ഐ എസ് എൽ മത്സരങ്ങളിൽ ആയുഷ് അധികാരി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജേഴ്സി അണിഞ്ഞു.
















Comments