കൊച്ചി: ശബരിമലയിൽ ഭക്തരോട് ദേവസ്വം ബോർഡ് കാണിച്ച കണില്ലാ ക്രൂരതയിൽ ഇടപെട്ട് ഹൈക്കോടതി. ക്യൂ കോപ്ലക്സ് തുറന്ന് നൽകാതെ ഭക്തരെ മഴയത്ത് ക്യൂ നിർത്തിയ സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
കഴിഞ്ഞ ദിവസമാണ് ഭക്തരെ ശക്തമായ മഴയത്ത് നിർത്തി, ദേവസ്വം ബോർഡ് ക്രൂരത കാണിച്ചത്. ക്യൂ കോംപ്ലക്സ് തുറന്ന് നൽകാത്തതിനാൽ നൂറു കണക്കിന് ആളുകളായിരുന്നു മഴ നനഞ്ഞ് നിന്നത്. ഭഗവാനെ കാണാനായി നൂറുകണക്കിന് ഭക്തർ മഴ നനഞ്ഞ് ക്യൂ നിൽക്കുന്ന വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
https://www.youtube.com/watch?v=YljBamfPjWk
കനത്ത മഴയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് മണിക്കൂറുകളോളം മഴയത്ത് നിന്നത്. സിവിൽ ദർശനത്തിനുള്ള ക്യൂ കോപ്ലക്സാണ് അധികൃതർ ചങ്ങലയിട്ട് പൂട്ടിയത്. നട തുറന്നാൽ മാത്രമേ ചങ്ങല തുറന്ന് പ്രവേശനം നൽകുവെന്ന നിലപാടിലായിരുന്നു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ. ചങ്ങല മറിക്കടക്കനായി ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കടുത്ത വിമർശനം ഉയർന്നിരുന്നു.
Comments