ഗോളടിക്കുന്നതിന് ഒരു മര്യാദ വേണ്ടേടെ… എന്നു ചോദിച്ചുപോകുന്ന തരത്തിലായിരുന്നു ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ പ്രീസീസൺ മത്സരം. ദുർബലരായ എഫ്സി റൊട്ടാഷ് എഗേണിനെയാണ് എതിരില്ലാത്ത 27 ഗോളുകൾക്ക് ജർമ്മൻ വമ്പൻമാർ നിലംപരിശാക്കിയത്. ജർമ്മനിയിലെ അമേച്വർ ക്ലബാണ് റൊട്ടാഷ്.
ജമാൽ മൂസിയാലയാണ് ആദ്യം വലം കുലുക്കി തുടങ്ങിയത് പിന്നീട് മത്സരം തീരും വരെയും ആ വല ചലിക്കാതിരുന്നില്ല. ഓരോ മിനിട്ടിലും കുലുങ്ങി. ജമാൽ മുസിയാല, മാഴ്സൽ സബിറ്റ്സർ, മത്തിസ് ടെൽ എന്നിവർ അഞ്ച് ഗോളുകൾ വീതം നേടി. സെർജി ഗനാബ്രി മൂന്ന് ഗോളുകളടിച്ചു.
റാഫേൽ ഗുരെയ്റോ, സാദിയോ മാനെ, കിങ്സ്ലി കോമാൻ, അൽഫോൺസോ ഡേവിസ്, ഡൈലോട്ട് ഉപമെകാനോ, ലെറോയ് സാനെ, റയാൻ ഗ്രാവെൻബെർച്, ലൈമർ, മസ്റോയ് എന്നിവരും ഗോൾപട്ടികയിൽ പേരുചേർത്തു. ആശ്വാസിക്കാനായി ഒരു ഗോൾ പോലും എതിർ ടീമിന് ബയേണിന്റെ വലയിലാക്കാനായില്ല.നേരത്തേ 2019-ൽ ഏറ്റുമുട്ടിയപ്പോഴും ബയേൺ, റൊട്ടാഷ് എഗേണിനെ എതിരില്ലാത്ത 23 ഗോളിന് തോൽപ്പിച്ചിരുന്നു.
Comments