സോൾ: കൊറിയ ഓപ്പണിൽ നിന്ന് പുറത്തായി ഇന്ത്യൻ ബാഡ്മിറ്റൺ താരം എസ്.എച്ച് പ്രണോയ്. അഞ്ചാം സീഡായ ഇന്ത്യൻ താരം ലോക റാങ്കിംഗിൽ 18-ാം സ്ഥാനത്തുളള ലീ ചുക് യുവിനോട് മലയാളി താരം രണ്ടാം റൗണ്ടിലാണ് പരാജയപ്പെട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ താരം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും വിജയം കൈകലാക്കാൻ സാധിച്ചില്ല. ആദ്യ ഗെയിം 21-15 ന് സ്വന്തമാക്കിയ പ്രണോയ് പിന്നീടുളള സെറ്റുകളിലാണ് പിന്നോട്ട് പോയത്. സ്‌കോർ 21-15, 19-21, 18-21.
അതേസമയം ഇന്ത്യൻ താരം പിവി സിന്ധുവും ഇന്നലെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ചൈനീസ് തായ്‌പേയിയുടെ പായു പോ ആണ് സിന്ധുവിനെ അട്ടിമറിച്ച് വിജയം സ്വന്തമാക്കിയത്. ഈ വർഷം ആറാമത്തെ ടൂർണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടിൽ പുറത്താകുന്നത്. സ്‌കോർ 18-21, 21-10, 13-21. പുതിയ പരിശീലകൻ മലേഷ്യയുടെ മുഹമ്മദ് ഹഫീസ് ഹാഷിമിന് കീഴിലുളള സിന്ധുവിന്റെ ആദ്യ ടൂർണമെന്റായിരുന്നു ഇത്.
















Comments