ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗയ്‌ക്ക് ഊഷ്മള സ്വീകരണം നൽകി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിമാനത്താവളത്തിലെത്തിയാണ് പ്രസിഡന്റിനെ സ്വീകരിച്ചത്. വിക്രമസിംഗയുടെ ദ്വിദിന ഇന്ത്യൻ സന്ദർശനം ഏറെ സുപ്രധാനമായ ഒന്നാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ശ്രീലങ്കയുമായി ഇന്ത്യയ്‌ക്കുള്ളത് വാക്കുകൾക്ക് അതീതമായ ബന്ധമാണെന്നും വിവിധ മേഖലകളിലാണ് ഇരു രാജ്യങ്ങളും ദൃഢബന്ധം കാത്തുസൂക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Warm welcome to President @RW_UNP of Sri Lanka on his maiden visit to India since assumption of the Office of President.
Received by @MOS_MEA at the airport.
The visit will further boost the multi-pronged 🇮🇳-🇱🇰 partnership. pic.twitter.com/AKZbauUzlo
— Arindam Bagchi (@MEAIndia) July 20, 2023
“>
വിക്രമസിംഗ ശ്രീലങ്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതി ദ്രൗപദി മുർമു, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവരുമായി ശ്രീലങ്കൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം ദ്വീപ് രാഷ്‌ട്രത്തിന് എത്രത്തോളം ഗുണം ചെയ്‌തെന്ന് ഇരുരാജ്യങ്ങളും ചർച്ച ചെയ്തിട്ടുണ്ടെന്നും സന്ദർശന വേളയിൽ കൈക്കൊള്ളുന്ന സുപ്രധാന തീരുമാനങ്ങൾ പുറത്തുവിടില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ദ്വീപ് രാഷ്‌ട്രത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. പ്രതിരോധ വിഷയങ്ങൾ, വികസം, സഹകരണം, നിക്ഷേപത്തിലുള്ള പുതിയ പദ്ധതികൾ എന്നിവ സന്ദർശന വേളയിൽ ചർച്ചയാകും. പ്രസിഡന്റിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദം ശക്തിപ്പെടുത്തുകയും മെച്ചപ്പെട്ട സഹകരണത്തിനും വഴിയൊരുക്കുമെന്നും ബാഗ്ചി പറഞ്ഞു.
Comments