ഡൽഹി: ജുഡീഷ്യറിയെ വിമർശിക്കുന്ന തരത്തിൽ ജഡ്ജിമാർ പ്രോട്ടോക്കോൾ സൗകര്യങ്ങൾ ഉപയോഗിക്കരുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാർക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ജഡ്ജിമാർക്കുള്ള പ്രോട്ടോക്കോൾ സൗകര്യങ്ങൾ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ ജുഡീഷ്യറിക്ക് പൊതുവിമർശനം ഉണ്ടാക്കുന്ന രീതിയിലോ ഉപയോഗിക്കരുതെന്നും ഒരു ജഡ്ജിക്ക് റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽ അധികാരം ഇല്ലെന്നും ചീഫ് ജസ്റ്റിസ് കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ട്രെയിൻ യാത്രയ്‌ക്കിടെ അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്റെ ആവശ്യങ്ങൾ നിറവേറ്റത്തതിന്റെ പേരിൽ റെയിൽവേ അധികൃതരോട് വിശദീകരണം തേടിയ സംഭവത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
അടുത്തിടെ, ഡൽഹിയിൽ നിന്ന് പ്രയാഗ്രാജിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്റെ ആവശ്യങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് റെയിൽവേ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് പ്രയാഗ്രാജ് നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർക്ക് വിശദീകരണം തേടി അലഹബാദ് ഹൈക്കോടതിയുടെ പ്രോട്ടോക്കോൾ രജിസ്ട്രാർ കത്തയച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം.
‘ബെഞ്ചിന് അകത്തും പുറത്തുമുള്ള വിവേകപൂർവ്വമായ അധികാര ഉപയോഗമാണ് ജുഡീഷ്യറിയുടെ വിശ്വാസ്യതയും നിയമസാധുതയുമെന്നും സമൂഹത്തിന് ജഡ്ജിമാരിലുള്ള വിശ്വാസവും നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഹൈക്കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ റെയിൽവേ സ്ഥാപനത്തിന്റെ ജനറൽ മാനേജരെ വിളിച്ച വിശദീകരണം തേടിയത് ജുഡീഷ്യറിക്ക് അകത്തും പുറത്തും അസ്വസ്ഥതകൾക്ക് കാരണമായെന്നും, ഒരു ഹൈക്കോടതി ഉദ്യോഗസ്ഥന് റെയിൽവേ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും ചന്ദ്രചൂഡ് തന്റെ കത്തിൽ പറഞ്ഞു.
‘ജഡ്ജിമാർക്ക് ലഭ്യമാക്കിയിരിക്കുന്ന പ്രോട്ടോക്കോൾ ‘സൗകര്യങ്ങൾ’ അവരെ സമൂഹത്തിൽ നിന്ന് വേറിട്ടു നിർത്തുന്ന അധികാരത്തിന്റെയോ പ്രകടനമായോ അല്ലെങ്കിൽ ഒരു പ്രത്യേകാവകാശത്തിനോ ഉപയോഗിക്കരുത്. ഹൈക്കോടതികളിലെ എല്ലാ ചീഫ് ജസ്റ്റിസുമാരും കോടതിയിലെ സഹപ്രവർത്തകരുമായും തന്റെ ആശങ്കകൾ പങ്കുവെക്കണം എന്ന് അഭ്യർത്ഥനയോടെയാണ് ഇത് എഴുതുന്നതെന്നും ‘ജുഡീഷ്യറിക്കുള്ളിൽ പുനർചിന്തനവും കൗൺസിലിംഗും ആവശ്യമാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
Comments