2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തൽ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്ത് ‘ന്നാ താൻ കേസ് കൊട്’. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിർമ്മാണം.
സമകാലിക വിഷയങ്ങളെ കോർത്തിണക്കി ആക്ഷേപഹാസ്യ രീതിയിലാണ് സിനിമ േ്രപക്ഷകർക്ക് മുന്നിലെത്തിയത്. കാസർഗോഡ് ചീമേനിയിൽ നടക്കുന്ന കഥയിൽ സഥലം എംഎൽഎയുടെ വീട്ടിൽ ഒരു കവർച്ച ശ്രമം നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് പിന്നീട് പോലീസ് സ്റ്റേഷനിലും കോടതിയിലും എത്തുന്നുന്നു. കള്ളനായ രാജീവൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടത്തുന്ന നിയമ പോരാട്ടമാണ് ആദ്യപകുതിയിൽ. രണ്ടാം പകുതിയിൽ പൊതുജനത്തിനുള്ള അവകാശങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ പരിഹസിച്ചതാണ് സിനിമയുടെ വിജയം.
കുഞ്ചാക്കോ ബോബൻ, രാജേഷ് മാധവ്, ഗായത്രി, പി.പി.കുഞ്ഞികൃഷ്ണൻ, ഷുക്കൂർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാകൾ. രാകേഷ് ഹരിദാസിന്റെ ഛായാഗ്രഹണവും ഡോൺ വിൻസെന്റിന്റെ സംഗീതവും സിനിമയെ കൂടുതൽ മനോഹരമാക്കി.
















Comments