എറണാകുളം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും കോടതിയിൽ സര്‍ക്കാര്‍ അറിയിച്ചു.
അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വന്ദനയുടെ അച്ഛന് അഭിപ്രായമില്ല. അന്വേഷണം സിബിഐയ്‌ക്ക് കൈമാറാന്‍ മതിയായ കാരണങ്ങളില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു.
മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിന് പോലീസിന് താൽപര്യമില്ലെന്നുമാണ് ഹർജിയിലെ ആരോപണം.
















Comments