ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും സമ്പന്നനായ കളിക്കാരൻ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ പുറത്ത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി മുൻ ക്യാപ്റ്റൻ ബൈചുംങ് ബൂട്ടിയ എന്നിവരാകുമെന്ന ആരാധകരുടെ ചോദ്യത്തെ മറികടന്നാണ് ഈ താരം മുന്നിലെത്തിയത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തോളമില്ല ഫുട്ബോൾ താരങ്ങൾക്ക്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള ഫുട്ബോൾ കളിക്കാരൻ ഇന്ത്യൻ മുൻ താരം ഗൗരമാങ്കി സിങാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യൻ ദേശീയ ടീമിനുവേണ്ടി 142 മത്സരങ്ങളിൽ ഇറങ്ങി 92 ഗോൾ സ്വന്തമാക്കിയ സുനിൽ ഛേത്രി സമ്പത്തിന്റെ കാര്യത്തിൽ പിന്നിലാണെന്ന കാര്യം ആരാധകരിൽ ഞെട്ടലാണുണ്ടാകിയത്.
ഇന്ത്യൻ മുൻ താരം ഗൗരമാങ്കി സിങാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതും ഏറ്റവും സമ്പത്തുള്ള ഫുട്ബോളറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിപ്പുർ ഇംഫാൽ സ്വദേശിയായ ഗൗരമാങ്കി സിങ് ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെയാണ് ലോകത്തേക്ക് എത്തിയത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ എഫ് സി ഗോവയുടെ അസിസ്റ്റന്റ് പരിശീലകനാണ്.
ഇന്ത്യയുടെ അണ്ടർ 20, അണ്ടർ 23 ടീമുകളിലും താരം കളിച്ചിട്ടുണ്ട്. 2006 – 2013 കാലഘട്ടത്തിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരുന്ന താരം 71 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളും ഗൗരമാങ്കി സിംഗ് എന്ന സെന്റർ ബാക്ക് സ്വന്തമാക്കി. 41 കോടി രൂപയാണ് ഗൗരമാങ്കി സിങിന്റെ ആസ്തി. 12.30 കോടി രൂപയുടെ സ്വത്തുക്കളാണ് സുനിൽ ഛേത്രിക്ക് ഉള്ളത്. ബൈചുംങ് ബൂട്ടിയയുടെ സാമ്പത്തിക ശേഷി അഞ്ച് കോടി രൂപ മാത്രമാണ്.
Comments