തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തെ വിമർശിച്ച് ട്രാൻസ്‌ജെൻഡർ താരം റിയ ഇഷ . ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ അവാർഡുകൾക്കായി സ്ത്രീകളെയാണ് ജൂറികൾ പരിഗണിച്ചതെന്ന് താരം പറഞ്ഞു. അവാർഡ് നിർണയം പുനപരിശോധിക്കണമെന്നും താരം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം നിരവധി ട്രാൻസ് ജെൻഡർ സിനിമകൾ ഇറങ്ങിയിരുന്നു. എന്നാൽ സ്ത്രീകളെയാണ് ആ വിഭാഗത്തിലെ അവാർഡുകൾക്കായി പരിഗണിച്ചത്. തീർച്ചയായും ജൂറി എല്ലാ സിനിമകളും കണ്ടിട്ടുണ്ടാകില്ല. താനടക്കമുള്ളവർ നേരിട്ട അവഗണനയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും റിയ പറഞ്ഞു.
ഈ വർഷത്തെ സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ശ്രുതി ശരണ്യത്തിനാണ്. ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. റിയ ഇഷ അഭിനയിച്ച സിനിമ അദർസ് ഉൾപ്പെടെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സര രംഗത്തുണ്ടായിരുന്നു.
















Comments