അസം റൈഫിൾസ് – കസ്റ്റംസ് സംയുക്ത ഓപ്പറേഷൻ; പിടിച്ചെടുത്തത് 148 കിലോ കറുപ്പ് വിത്ത്

Published by
Janam Web Desk

ഐസ്വാൾ: മിസോറാമിൽ 148 ചാക്ക് കറുപ്പ് ചെടി വിത്തുകൾ പിടികൂടി അസം റൈഫിൾസ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മിസോറാമിലെ ചാമ്പയിൽ നിന്നും ലഹരി വസ്തുശേഖരം പിടിച്ചെടുത്തത്. ഓപ്പറേഷനിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 100 ചാക്ക് അടയ്‌ക്കയും കണ്ടെടുത്തു.

കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം അസം റൈഫിൾസിന് കൈമാറി. തുടർന്ന് ഇരു ഏജൻസികളും സംയുക്തമായി ഓപ്പറേൻ സംഘടിപ്പിക്കുകയായിരുന്നു. കരിഞ്ചന്തയിൽ 60 ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ.

പിടികൂടിയ ചരക്കുകൾ തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. നിരോധിത വസ്തുക്കളുടെ നിരന്തരമായ കള്ളക്കടത്ത് ആശങ്കപ്പെടേണ്ട വിഷയമാണെന്നും പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Share
Leave a Comment