ധാക്ക; ബംഗ്ലാദേശ് പരമ്പരിയിലെ അവാസാന മത്സരത്തിൽ പുറത്തായതിന് പിന്നാലെ അരിശം തീർക്കാൻ സ്റ്റമ്പിലടിച്ച ഇന്ത്യൻ ക്യാപ്റ്റന് പിഴ ശിക്ഷ വിധിച്ച് ഐ.സി.സി. കൈയിലിരുന്ന ജയം വിട്ടുകളഞ്ഞ ഇന്ത്യൻ വനിതകൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് പുതിയ വിവാദം.
ബംഗ്ലാതാരങ്ങളുടെ എൽബി അപ്പീൽ അമ്പയർ അനുവദിച്ചതാണ് ഹർമനെ ചൊടിപ്പിച്ചത്. ഡൗഗ് ഔട്ടിലേക്ക് പോകുന്നതിനിടെ അമ്പയറോട് കയർക്കുന്നതും ഇതിനിടെ പുറത്തുവന്ന വീഡിയോയിൽ കാണാം.മാച്ച് ഫീയുടെ 75ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാണ് താരത്തിന് ലഭിക്കുക. താരത്തിന്റേത് ലെവൽ രണ്ട് കുറ്റമാണെന്ന് ഐ.സി.സി വിലയിരുത്തി.
Never seen before. Will get a severe punishment #HarmanpreetKaur
pic.twitter.com/pDDrccivj5— CriiicWorld (@Criiicworld) July 23, 2023
“>
ജയിക്കാൻ 19 പന്തിൽ 19 വേണമെന്നിരിക്കെ നാലുവിക്കറ്റുകൾ അനാവശ്യ ഷോട്ടിന് മുതിർന്ന് വലിച്ചെറിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ തോൽവിയോളം പോന്ന സമനില ചോദിച്ച് വാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും സമനിലയിലായി. മത്സര ശേഷം നടന്ന പ്രസന്റേഷൻ സെറിമണിയിലും ക്യാപ്റ്റൻ അമ്പയർമാർക്കെതിരെ രംഗത്തെത്തിയിരുന്നു. സ്‌കോർ: ബംഗ്ലദേശ് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225. ഇന്ത്യ 49.3 ഓവറിൽ 225നു പുറത്ത്.
















Comments