തിരുവനന്തപുരം: സാമൂഹ്യപരിഷ്‌കർത്താവ് അംബേദ്കറുടെയും, ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിയുടെയും ചിന്തകൾ സമന്വയിച്ചിടത്താണ് ബിഎംഎസ്സിന്റെ നിലപാടുതറ ഉയർന്നതെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി. രാജശേഖരൻ. ബിഎംഎസ്സ് സ്ഥാപനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജി എംപ്ലോയീസ് സംഘ്, സംഘടിപ്പിച്ച ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെയും സമാജത്തേയും സേവിക്കുന്നതിന് സദാ സജ്ജവും സക്രിയവുമായ സംഘടനാ ശൈലിയാണ് ബി.എം.എസ്സിനെ സമാന പ്രസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നതെന്നും രാജശേഖരൻ പറഞ്ഞു. എംപ്ലോയീസ് സംഘ് പ്രസിഡന്റ് അഭിലാഷ് എസ്.ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി സ്വാഗതമേകി. റോസാലിയോ സൈമൺ കൃതജ്ഞത അറിയിച്ചു.
Comments