മെസിയാണോ…റോണാൾഡയാണോ മികച്ചവൻ? ലോക ഫുട്‌ബോളിൽ എല്ലാക്കാലവും ഉയർന്നുവരുന്നൊരു ചോദ്യമാണിത്. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരു സെലിബ്രറ്റിയും ഇൗ ചോദ്യം ഒരിക്കലെങ്കിലും നേരിട്ടുണ്ടാകും.
രണ്ട് ഇതിഹാസ താരങ്ങളും ടീമിനൊപ്പവും വ്യക്തപരവുമായി നേടാത്ത പുരസ്‌കാരങ്ങൾ ചുരുക്കമാണ്. ആരാണ് മികച്ചവൻ എന്ന ചർച്ച ഒരിക്കലും ഫുട്‌ബോൾ ലോകത്തിൽ അവസാനിക്കുകയുമില്ല. എന്നാലിപ്പോൾ ഈ ചോദ്യത്തിന് കലക്കൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത് ടെന്നീസ് ഇതിഹാസം റാഫേൽ നദാലാണ്.
ഒരു സ്ട്രീറ്റിലൂടെ നടക്കുന്നതിനിടെ ഓടിയെത്തിയ ആരാധകൻ റഫേലിനോട് ചോദിക്കുന്നത്. ഇങ്ങനെ..’ ആരാണ് മികച്ചവൻ മെസിയോ റോണാൾഡയോ’.. ?ഉടൻ തന്നെ മറുപടി ലഭിച്ചു-‘മെസി പക്ഷേ ഞാനൊരു റയൽ മാഡ്രിഡ് ആരാധകനാണ്’ എന്നാണ് ടെന്നീസ് ഇതിഹാസം മറുപടി നൽകിയത്.
Rafa Nadal: “Messi or Ronaldo? Messi is better, but I’m a Real Madrid fan.”🗣️🇪🇸
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 23, 2023
“>
പരിക്കിനെ തുടർന്ന് ഇടവേളയെടുത്ത നദാലിപ്പോൾ അവധി ആഘോഷത്തിലാണ്. പരിക്കിൽ നിന്ന് മോചിതനാകുന്ന സ്‌പെയിൻ താരം ആരാധകന്റെ പൊടുന്നനെയുള്ള ചോദ്യത്തിനാണ് മറുപടി നൽകിയത്. ഈ വീഡിയോ പിന്നീട് ആഗോളതലത്തില്‍
തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
Comments