ഡൽഹി: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ രാജ്യമൊട്ടാകെയുള്ള ഹിന്ദു വിശ്വാസികൾ രംഗത്തു വരികയാണ്. ദേശീയ തലത്തിലടക്കം എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. ഹിന്ദു വിശ്വാസികളെ പരസ്യമായി അപമാനിക്കുകയായിരുന്നു അദ്ദേഹം. ഉന്നത സ്ഥാനത്തിരുന്നുകൊണ്ട് മതവിദ്വേഷം പടർത്തുകയാണ് സ്പീക്കർ എ.എൻ ഷംസീർ ചെയ്തത്. സംഭവത്തിൽ ശക്തമായി പ്രതികരിച്ച് രംഗത്തു വന്നിരിക്കുകയാണ് ബിജെപി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ.
ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു കൊണ്ടുള്ള എ.എൻ ഷംസീറിന്റെ വിവാദമായ പ്രസംഗവും ഇസ്ലാം മതത്തെ പ്രകീർത്തിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളും ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് അമിത് മാളവ്യയുടെ പ്രതികരണം. കേരള നിയമസഭാ സ്പീക്കറായ എ.എൻ ഷംസീർ, ഹിന്ദു വിശ്വാസങ്ങളെ അപകീർത്തിപ്പെടുത്താൻ തന്റെ സ്ഥാനം മുതലെടുക്കുന്ന ഒരു മതഭ്രാന്തനാണെന്ന് അമിത് മാളവ്യ പറഞ്ഞു.
സ്വയം പ്രഖ്യാപിത മുസ്ലീം പാർട്ടിയായ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ കമ്യൂണിസ്റ്റുകാരിൽ ഹിന്ദു വിരോധം ആഴത്തിൽ വേരൂന്നിയതാണ്. കേരളത്തിൽ നിന്നുള്ള മുൻ എംപിയായ രാഹുൽ ഗാന്ധി ഇത്തരം ഹിന്ദു വിദ്വേഷ നിലപാടുകളിൽ നിന്ന് കോൺഗ്രസിനെ വേർപെടുത്തുമോ അതോ മൗനം തുടരുമോ-എന്നും അമിത് മാളവ്യ ചോദിച്ചു.
Comments