ഇടുക്കി: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർക്ക് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരൻ നായർക്കെതിരെയാണ് നടപടി. മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയുമാണ് വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2008-2009 കാലയളവിലാണ് ചതുരംഗപ്പാറയിലെ വില്ലേജ് ഓഫീസറായി പ്രഭാകരൻ നായർ ജോലി ചെയ്തിരുന്നത്. പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കൊടുക്കുന്നതിന് 5,000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇതിനിടെയിലാണ് വിജിലന്ഡസ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.
Comments