പത്തനംതിട്ട: കടൽ കടന്നെത്തിയ ഒരേലിയും ആറന്മുളയുടെ മഹിമ തൊട്ടറിഞ്ഞു. ഒരു കാലത്ത് ആറന്മുളയുടെ ഭാഗമായിരുന്ന കലാകാരി ലുബാ ഷീൽഡിന്റെ പിൻതലമുറക്കാരിയായാണ് കേരളത്തിലെത്തിയത്. ഇത്തവണ എത്തിയപ്പോഴിതാ വിഭവ സമൃദ്ധമായ ആറന്മുള വെള്ള സദ്യയുടെ സ്വാദും നേരിട്ടിറങ്ങി. പഞ്ചകർമ്മ ചികിത്സയ്‌ക്കാണ് ഒറേലി രണ്ടാഴ്ച മുമ്പ് തിരുവല്ല വെള്ളം കുളത്തെ എൻഎസ്എസ് ആയുർവേദ ആശുപത്രിയിൽ എത്തുന്നത്. ഇവിടെ വെച്ചാണ് ചികിത്സയ്‌ക്ക് മേൽനോട്ടം വഹിക്കുന്ന ഡോ. ബി ഹരികുമാറിൽ നിന്നും ആറന്മുള വെള്ളസദ്യയെക്കുറിച്ച് ഒരേലി മനസിലാക്കുന്നത്. ഇതോടെയാണ് കേരളത്തെക്കുറിച്ചും യോഗയെക്കുറിച്ചുമെല്ലാം പഠിച്ച ഒരേലി സദ്യയുടെ രുചി അറിയുന്നതിനായി ഡോക്ടർക്കും കുടുംബത്തിനും ഒപ്പം വള്ളസദ്യ ആരംഭിക്കുന്ന ദിവസം തന്നെ ആറന്മുളയിലേക്ക് എത്തിയത്.
സദ്യ കഴിക്കാൻ അവസരം ഒരുക്കിയ എൻഎസ്എസ് ആയുർവേദ ആശുപത്രി മേധാവി ഡോ.ഹരി കുമാറിനോട് ഒറേലി പറഞ്ഞു ,’സദ്യ സൊ ഫാന്റാസ്റ്റിക് ,സോ ഡെലീഷ്യസ്, താങ്ക് യു ഫോർ ഡിസ് മാജിക് മോമെന്റ്‌റ്’. ക്ഷേത്രമുറ്റത്തും കടവിലും പുറത്ത് കറങ്ങി നടന്ന് വഞ്ചിപ്പാട്ടിന്റെ ശീലുകളിൽ മുങ്ങി ഒറ്റാലി ചിത്രങ്ങൾ പകർത്തി. ഇതിന് ശേഷം ദേവസ്വം വക വടക്കേ ഊട്ടുപുരയിൽ തെക്കേമുറി പള്ളിയോടത്തിന്റെ സദ്യയ്‌ക്കായി കയറി. ഇലയിൽ വിളമ്പിയിരിക്കുന്ന സദ്യവട്ടങ്ങൾ കണ്ട ഒറ്റേലി പതിവ് ഭക്ഷണ ശൈലികൾ മാറ്റിവെച്ചു. ഇലയിൽ നിന്ന് ഓരോന്ന് എടുത്ത് രുചി അറിയുകയും സംശയങ്ങൾ അപ്പോൾ തന്നെ ഡോക്ടറോട് ചോദിച്ച് അറിയുകയും ചെയ്തു.
ചോറും കറികളുമെല്ലാം വളരെ എളുപ്പത്തിൽ കഴിച്ച ഒറ്റയ്‌ക്ക് നാല് കൂട്ടം പായസം ഇലയിൽ നിന്നും കോരികഴിക്കുന്നത് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ഇലയിൽ ഉണ്ടായിരുന്ന 44 വിഭവങ്ങളും കരക്കാർ പാടി ചോദിച്ച 20 എണ്ണവും കൂടെ ആയപ്പോൾ 64 വിഭവങ്ങളാണ് ഉണ്ടായിരുന്നത്. കഴിയുന്നതും എല്ലാം രുചിച്ചു നോക്കാൻ ശ്രമിച്ച ഒരേലിക്ക് ഇത് അത്യപൂർവ്വ അനുഭവം തന്നെയായിരുന്നു. ഫ്രാൻസിലെ തീരമേഖലയിലെ ബ്രിട്ടണി പ്രവിശ്യയിൽ നിന്നുമാണ് നഴ്‌സായ ഒറേലി ആയുർവേദ ചികിത്സയ്‌ക്കായി ഇവിടെ എത്തുന്നത്. ആറന്മുളയുടെ മാഹാത്മ്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വിജ്ഞാന കലാവേദിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ഡയറക്ടർ ലുബാ ഷീൽഡ് ജന്മനാടായ ഫ്രാൻസിലേക്ക് മടങ്ങിയതോടെ കൂടുതൽ സഞ്ചാരികൾ ആറന്മുളയിലേക്കെത്തിയില്ല. ഇതിനിടയിലാണ് ഒരേലി ആറന്മുളയുടെ തനത് രുചി അറിയുന്നത്.
















Comments