കോഴിക്കോട്: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഷംസീർ മാപ്പ് പറയണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു.
ഷംസീർ വർഗീയ സംഘർഷത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളെ നീചമായി അപമാനിക്കുന്നു. സ്പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് സിപിഎം നേതാവായി ഷംസീർ അധഃപതിച്ചിരിക്കുന്നു. മുസ്ലിം വോട്ട് ബാങ്കിനെ കണ്ടുകൊണ്ടുള്ള ശ്രമമാണ് ഇതെന്നും കെ ഗണേഷ് പറഞ്ഞു. സ്പീക്കർ എ എൻ ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച മാർച്ചിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാക്കിക്കുള്ളിൽ ഡിവൈഎഫ്‌ഐ ക്കാരാണെങ്കിൽ അടിച്ചാൽ തിരിച്ചടിക്കുന്ന നിലപാട് സ്വീകരിക്കുമെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
ഷംസീർ സ്പീക്കർ പദവി രാജി വെച്ച്, അധഃപതിച്ച സിപിഎമ്മുകാരനായി മാറിനിൽക്കണം. ഹൈന്ദവ വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും ഈ സഭക്കകത്ത് വേണ്ടെന്ന് ഷംസീർ ആദ്യം പറഞ്ഞു. എം ബി രാജേഷിനും ശ്രീരാമകൃഷ്ണനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷംസീറിനുള്ളതെന്ന് ഗണേഷ് ചോദിച്ചു. ജോസഫ് മാഷിന്റെ കൈ പോയത് പോലെ കൈ പോകില്ലെന്ന വിശ്വാസം ആയിരിക്കാം ഷംസീറിനുള്ളതെന്നും കെ. ഗണേഷ് വ്യക്തമാക്കി.
















Comments