ഇന്ന് ഡെബിറ്റ് കാർഡുകളുടെ ഉപയോഗം അനുദിനം വർദ്ധിച്ചു വരുന്നതിനാൽ തന്നെ ഇതിന്റെ ഉപയോക്താക്കൾ അല്ലാത്തവർ ചുരുക്കമായിരിക്കും. ബാങ്കിംഗ് സംവിധാനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഡെബിറ്റ് കാർഡുകൾ മാറിയിട്ട് നാളുകളേറെയായി. ഡെബിറ്റ് കാർഡുകളുടെ വരവോടെ തന്നെ ബ്രാഞ്ചിലെ സന്ദർശനം ഒഴിവാക്കി നേരെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ഇത്തരം കാർഡുകൾ മൂലം തന്നെ ഉപയോക്താക്കളുടെ പണം നഷ്ടപ്പെടുന്ന സന്ദർഭങ്ങളും നിരവധിയാണ്. ഇത്തരത്തിൽ കാർഡ് മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താൻ എന്ത് ചെയ്യണമെന്ന കാര്യത്തിൽ പലർക്കും ധാരണയുണ്ടാകില്ല. കാർഡ് കയ്യിൽ നിന്നും നഷ്ടപ്പെട്ട് കഴിഞ്ഞാൽ അക്കൗണ്ടിലേക്കുള്ള അനധികൃത ആകസസ് തടയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ട്ത്.
ഇപ്പോഴിതാ ഇത്തരത്തിൽ ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ എന്തെല്ലാം ചെയ്യണമെന്ന നിർദ്ദേശവുമായി എസ്ബിഐ രംഗത്തെത്തിയിരിക്കുകയാണ്. ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം. ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി പ്രധാനമായും അഞ്ച് സ്റ്റെപ്പുകളാണ് പൂർത്തിയാക്കേണ്ടത്.
എടിഎം കാർഡ് നഷ്ടപ്പെട്ടാൽ എങ്ങനെയാണ് ബ്ലോക്ക് ചെയ്യേണ്ടത്?
1. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 18001234 അല്ലെങ്കിൽ 18002100 എന്ന നമ്പറിലേക്ക് വിളിക്കുക.
2. നിങ്ങളുടെ എടിഎം കാർഡ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ബ്ലോക്ക് ചെയ്യുന്നതിനായി നിർദ്ദേശാനുസരണം ‘0’ അമർത്തുക
3. ‘കാർഡ് ബ്ലോക്ക്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിനായി നിർദ്ദേശാനുസരണം 1 അമർത്തുക.
4. നിങ്ങളുടെ കാർഡിന്റെയോ അക്കൗണ്ട് നമ്പറിന്റെയോ അല്ലെങ്കിൽ അവസാന 4 അക്കങ്ങൾ ആവശ്യാനുസരണം നൽകേണ്ടതുണ്ട്.
5. സ്ഥിരീകരണത്തിനായി വീണ്ടും 1 അമർത്തുക.
ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഉപയോക്താവിന്റെ കാർഡ് ബ്ലോക്ക് ചെയ്യപ്പെടുകയും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് ലഭിക്കുകയും ചെയ്യും.
ഡെബിറ്റ് കാർഡ് സംരക്ഷിക്കേണ്ടത് എങ്ങനെയൊക്കെ
- പിൻ ആരുമായും പങ്കിടാതിരിക്കുക
- പൊതുസ്ഥലങ്ങളിൽ കാർഡ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക
- കാർഡ് വിവരങ്ങൾ ചോദിക്കുന്ന മെസേജുകളോടും ഫോൺ കോളുകളോടും പ്രതികരിക്കാതിരിക്കുക
Comments