തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ചരയോടെയാണ് യുവാവിനെ കടയ്‌ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത കടയിൽ വ്യാപാരം തുടങ്ങാൻ കഴിയാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് സൂചന.
ബേക്കറി തുടങ്ങാനായി ബിനു കെടിഡിസിയുടെ കൈയിൽ നിന്ന് മുറി വാടകക്കെടുത്തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മുറിയുടെ വാടക നൽകാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കട തുറക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ നാളായി ബിനു കുമാർ കട തുറക്കാൻ പറ്റാത്തതിന്റെ മനോവിഷത്തിലായിരുന്നു. ഇതിനാലാണ് ആത്മഹത്യ ചെയ്തതെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് വ്യാപാര വ്യവസായ സമിതി അംഗങ്ങൾ പറയുന്നത്.
ഇന്ന് രാവിലെ ബിനു കുമാർ കട തുറന്നിരുന്നു. മുറിയ്‌ക്കുള്ളിൽ ലൈറ്റ് കണ്ടതിനെ തുടർന്ന് സെക്യൂരിറ്റി വന്ന് പരിശോധിച്ചതോടെയാണ് ബിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Comments