ദ കാര്‍ഗില്‍ ഗേള്‍, ഇന്ത്യയുടെ പെണ്‍പോരാളി; ഗുഞ്ചന്‍ സക്സേനയുടെ വീറുറ്റ പോരാട്ടത്തിന്റെ കഥ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ദ കാര്‍ഗില്‍ ഗേള്‍, ഇന്ത്യയുടെ പെണ്‍പോരാളി; ഗുഞ്ചന്‍ സക്സേനയുടെ വീറുറ്റ പോരാട്ടത്തിന്റെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 03:17 pm IST
kargil vijay diwas

kargil vijay diwas

FacebookTwitterWhatsAppTelegram

ഇന്ന് കാർഗിൽ വിജയ് ദിവസ്, ഇന്ത്യയുടെ പോരാട്ട മുഖങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ പേരാണ് കാര്‍ഗില്‍. കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്സ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിലാണ് രാജ്യം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ദിനം. കാര്‍ഗില്‍ വിജയത്തില്‍ ഇന്ത്യയുടെ അഭിമാനമായ സൈനികരുടെ കൂട്ടത്തില്‍ ഒരു വനിത കൂടിയുണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റും യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമായിരുന്ന ഗുഞ്ചന്‍ സക്‌സേന. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടുമ്പോള്‍ ഗുഞ്ചന് പ്രായം വെറും 25 വയസ്സ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 74ാം വാര്‍ഷിക വേളയില്‍ കാര്‍ഗില്‍ യുദ്ധത്തിലെ ധീരപോരാളിയായ വനിതയായ ഗുഞ്ചന്‍ സക്‌സേനയെക്കുറിച്ച്‌ അറിയാൻ ഒട്ടനവധിയുണ്ട്.

സൈനിക കുടുംബത്തില്‍ നിന്നു വളര്‍ന്നു വന്നയാളായിരുന്നു ഗുഞ്ചന്‍. അഞ്ചാം വയസ്സിലാണ് ഗുഞ്ചന്‍ആദ്യമായി കോക്ക്പിറ്റ് കാണുന്നത്. അന്നു തുടങ്ങിയ അടങ്ങാത്ത ആവേശം രാജ്യത്തിനായി ഒരു യുദ്ധവിമാനം പറത്തുന്ന തലത്തിലേക്ക് അവരെ വളര്‍ത്തി. കാർഗിൽ യുദ്ധചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതിചേർക്കേണ്ട പേരാണ് ഗുൻചൻ സക്സേനയുടെത്. കാർഗിൽ യുദ്ധമുഖത്തേക്ക് ഭാരതത്തിന്റെ ധീരൻമാരായ പോരാളികളെ എത്തിച്ച വനിത പൈലറ്റാണ് ഗുഞ്ചന്‍ സക്സേന. ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയിരുന്ന ഇവർക്ക് യുദ്ധത്തിൽ പരിക്കേറ്റ ധീര യോദ്ധാക്കളെ അവിടെ നിന്നു രക്ഷപ്പെടുത്താനും കഴിഞ്ഞു. ഇവരുടെ സഹായത്തിനായി പ്രവർത്തിച്ചതും മറ്റൊരു വനിത ആയിരുന്നു, ശ്രീവിദ്യാ രാജൻ. 1994 ലാണ് ആദ്യ വനിതാ ബാച്ച് പൈലറ്റുകൾക്കായുള്ള ട്രെയിനിംഗിനു വേണ്ടിയാണ് സക്സേന ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നു പ്രവർത്തിക്കുന്നത്. അവരുടെ ധീരതയ്‌ക്ക് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചു. സ്ത്രീ സമൂഹത്തിനു അവരൊരു മാതൃകയാണ്. കാര്‍ഗില്‍ യുദ്ധത്തിലെ സേവനങ്ങള്‍ കണക്കിലെടുത്ത് രാജ്യം ഗുഞ്ചന്‍ സക്‌സേനയ്‌ക്ക് ശൗര്യ വീര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

സൈനിക കുടുംബത്തിലാണ് സക്‌സേന ജനിച്ചത്. റിട്ട. ലഫ്റ്റനന്റ് കേണലായിരുന്ന അനുപ് കുമാർ സക്‌സേനയായിരുന്നു പിതാവ്. സഹോദരൻ ലഫ്റ്റനന്റ് കേണൽ അൻഷുമാനും ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. വിങ് കമാൻഡറായ സക്‌സേനയുടെ ഭർത്താവ് ഗൗതം നരേനും ഇന്ത്യൻ വ്യോമസേനാ പൈലറ്റാണ്. ദമ്പതികൾക്ക് പ്രഗ്യാ നരേൻ എന്നൊരു മകളുണ്ട്.

ദില്ലി സര്‍വകലാശാലയിലെ ഹന്‍സ്‌രാജ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഗുഞ്ചന്‍ എസ്.എസ്.ബി പാസായി 1994ല്‍ വ്യോമസേനയില്‍ ചേരുകയായിരുന്നു. 1996-ൽ ഇന്ത്യൻ എയർഫോഴ്‌സിൽ (IAF) പൈലറ്റായി ചേർന്ന ആറ് വനിതകളിൽ ഒരാളായിരുന്നു സക്‌സേന. മാതാപിതാക്കള്‍ക്ക് അവളുടെ ജോലിയുടെ അപകടസാധ്യതയെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെങ്കിലും മകളുടെ ജോലിക്കാര്യങ്ങളില്‍ അവര്‍ ഒരിക്കലും ഇടപെട്ടിരുന്നില്ല. സൈനിക സേവനം രാഷ്‌ട്രസേവനമാണെന്ന തിരിച്ചറിവില്‍ അവര്‍ ഗുഞ്ചന് പൂര്‍ണ്ണ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. എന്നാൽ കാര്‍ഗില്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍, അതൊരു വലിയ യുദ്ധമായി മാറുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. നാല് ഹെലികോപ്റ്ററുകള്‍ അന്ന് ശ്രീനഗറില്‍ നിലയുറപ്പിച്ചിരുന്നു. ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്ത് പൈലറ്റുമാരുടെ ടീമിലെ ഏക വനിതയായിരുന്നു ഗുഞ്ചന്‍. ആദ്യമൊക്കെ മറ്റുള്ളവരുടെ അപ്രീതിക്ക് ഇരയായെങ്കിലും പിന്നീട് സഹപ്രവര്‍ത്തകരുടെ കൂട്ടാളിയായി ഗുഞ്ചന്‍ മാറി.

യുദ്ധത്തില്‍ നിരീക്ഷണത്തിനായി പോയ പൈലറ്റുമാരില്‍ ഗുഞ്ചനും ഉണ്ടായിരുന്നു. കാർഗിൽ യുദ്ധത്തിൽ, കാര്‍ഗില്‍ ടോളോലിങ്, ബറ്റാലിക് പ്രദേശത്തിന് മുകളിലൂടെ പറന്ന് യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന സര്‍വേ പൈലറ്റുമാരില്‍ ഒരാളായിരുന്നു ഗുഞ്ചന്‍. ഓപ്പറേഷൻ വിജയ്‍യുടെ ഭാഗമായി , പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനു സൈനികർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനും ഗുഞ്ചന്‍ സഹായിച്ചു. ശത്രുവിന്റെ സ്ഥാനങ്ങൾ മാപ്പിംഗ് ചെയ്യുന്നതുപോലുള്ള നിരീക്ഷണ റോളുകളും ഗുഞ്ചന് നൽകി.

അതിനിടെ ഗുഞ്ചന്റെ ചോപ്പര്‍ വിമാനത്തിന് ശത്രുക്കളുടെ മിസൈല്‍ ആക്രമണത്തില്‍ കേടുപാട് പറ്റിയിരുന്നു. മുന്നോട്ടു നീങ്ങാന്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ഡിറ്റാച്ച്‌മെന്റ് കമാന്‍ഡറുടെ ചോദ്യമുയര്‍ന്നപ്പോള്‍ തളരാത്ത പോരാട്ടവീര്യവുമായി ഗുഞ്ചന്‍ പറക്കല്‍ തുടരുകയായിരുന്നു. തുടർന്ന് തന്റെ കടമ തുടര്‍ന്ന ഗുഞ്ചന്‍ ഹെലിപാഡില്‍ വന്നിറങ്ങി പരിക്കേറ്റ സൈനികരെ ചോപ്പറിലേക്ക് കൊണ്ടുപോകുന്നതിനായി കാത്തിരിക്കുകയും അവരെ രക്ഷിക്കുകയും ചെയ്തു. ഇത്തരത്തിൽ 20 ദിവസത്തിനുള്ളില്‍ പത്ത് ദൗത്യങ്ങള്‍ ഗുഞ്ചന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. താൽക്കാലിക ലാൻഡിംഗ് ഗ്രൗണ്ടുകൾ, 13,000 മുതൽ 18,000 അടി വരെ ഉയരത്തില്‍ നിന്ന് ശത്രുക്കളുടെ ആക്രമിക്കുകയും അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്യേണ്ടിവന്നു. ഈ പ്രവര്‍ത്തനത്തിനിടയില്‍, ഗുഞ്ചന്‍ സക്‌സേനയും ഇന്ത്യന്‍ സേനയുടെ ചരിത്രത്തിന്റെ ഭാഗമായി. 2004-ൽ, ഹെലികോപ്റ്റർ പൈലറ്റെന്ന നിലയിലുള്ള ഗുഞ്ചന്റെ കരിയർ എട്ട് വർഷത്തെ സേവനത്തിന് ശേഷം അവസാനിച്ചു.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ പ്രഥമ വനിത പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ചിത്രം എടുത്തിരുന്നു. 2020-ൽ പുറത്തിറങ്ങിയ ബോളിവുഡ് ബയോപിക് ചിത്രം ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേൾ. ബോളിവുഡ് താരം ജാന്‍വി കപൂറാണ് പ്രധാന വേഷത്തിലെത്തിയത്.

Tags: kargil vijay diwas
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies