ശ്രീനഗർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനും സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും പിന്തുണയും നൽകുന്നതിനുമായി ലഡാക്കിലെ കാർഗിലിൽ ആദ്യമായി വനിതാ പോലീസ് സ്റ്റേഷൻ തുറന്നു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഇതാദ്യമായാണ് വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്, സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ലഡാക്ക് എഡിജിപി എസ്ഡി സിംഗ് ജാംവാൾ ഐപിഎസ് പറഞ്ഞു. കാർഗിൽ വനിതാ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആവശ്യമുള്ള സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കാൻ സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. കൂടാതെ, വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് മാർഗ്ഗനിർദ്ദേശവും കൗൺസിലിംഗ് സേവനങ്ങളും നൽകുന്ന ഒരു റിസോഴ്‌സ് സെന്ററായി ഇത് പ്രവർത്തിക്കും.
കൂടുതൽ ഉൾക്കൊള്ളുന്നതും സുരക്ഷിതവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് കാർഗിലിലെ വനിതാ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. ഈ സംരംഭം സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പോലീസിനെ സമീപിക്കാൻ സഹായിക്കും, അവരുടെ ആശങ്കകൾ വേഗത്തിലും പരിഹരിക്കപ്പെടും’- എന്ന് ലഡാക്ക് എഡിജിപി എസ്ഡി സിംഗ് ജാംവാൾ വ്യക്തമാക്കി
Comments