തൃശൂർ: കാർഗിൽ വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി കാർഗിലിൽ നടത്തിയ മാരത്തോൺ മത്സരത്തിൽ ഒന്നാമതെത്തി മലയാളി സൈനികൻ സുബേദാർ ഷാനവാസ്. കാർഗിലിലെ ഹെലിപാഡ് ഗ്രൗണ്ടിൽനിന്നും ആരംഭിച്ച് ദ്രാസ് വരെയുള്ള 54 കിലോമീറ്റർ ഓടിത്തീർത്താണ് തൃശൂർ പാവറട്ടി സ്വദേശി ഷാനവാസ് നേട്ടം കൈവരിച്ചത്. മത്സരത്തിൽ കാശ്മീർ മുതൽ കന്യാകുമാരിവരെ ഓടി റെക്കോഡിട്ട മാരത്തോൺ താരം കുമാർ അജ്വനിയടക്കം നിരവധിപേർ പങ്കെടുത്തിരുന്നു.
മാതൃരാജ്യത്തിനുവേണ്ടി കാർഗിലിൽ ജീവൻ നൽകിയ സഹോദരങ്ങളായ ധീരജവാന്മാർക്ക് വേണ്ടി മാരത്തോൺ വിജയം സമർപ്പിക്കുന്നതായി ഷാനവാസ് പറഞ്ഞു. ഷാനവാസ് നിരവധി ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്്. പാവറട്ടി പോക്കാക്കില്ലത്ത് മുഹമ്മദിന്റേയും മുഫിദയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് ഷാനവാസ്.സ്പോർട്സ് മേഖലയിലെ മികവിലാണ് 23 വർഷം മുമ്പ് സേനയിൽ ജോലി ലഭിച്ചത്. 23 വർഷമായി രാഷ്‌ട്രസേവനം ചെയ്യുന്നു. 19 എൻജിനീയർ റെജിമെന്റിൽ കാർഗിലിലാണ് നിലവിൽ ഷാനവാസ് സേവനമനുഷ്ഠിക്കുന്നത്.
















Comments