'ആഗ്രഹങ്ങൾക്ക് പിന്നാലെ നടക്കാതെ സ്വപ്‌നങ്ങളിലേക്ക് പറക്കുക'; ഡോ. അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് ഇന്ന് എട്ട് വർഷം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

‘ആഗ്രഹങ്ങൾക്ക് പിന്നാലെ നടക്കാതെ സ്വപ്‌നങ്ങളിലേക്ക് പറക്കുക’; ഡോ. അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് ഇന്ന് എട്ട് വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 11:06 am IST
FacebookTwitterWhatsAppTelegram

ഒരു ജനതയെ മുഴുവനും ഇന്നും സ്വപ്‌നം കാണാൻ പഠിപ്പിക്കുന്ന മഹാവ്യക്തിത്വം ഡോ. എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷം. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ നെടുംതൂണായി നിന്ന വ്യക്തിത്വമാണ് അദ്ദേഹമെന്ന് നിസംശയം പറയാനാകും. രാഷ്‌ട്രത്തിന്റെ യുവത്വത്തിന്റെ വികാസത്തിനും അവരെ സ്വപ്‌നം കാണാൻ പഠിപ്പിക്കുന്നതിനും അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി.

ഇന്ത്യയിലെ യുവത്വത്തിന് ലാളിത്യം എന്തെന്നും സത്യസന്ധതയെന്തെന്നും ജീവിത മാർഗ്ഗം കാണിച്ചു തന്ന കർമനിരതനായ പ്രതിഭയായിരുന്നു അബുൽ കലാം. രാജ്യത്തിന്റെ രാഷ്‌ട്രപതി പദവിയിൽ ഇരിക്കുമ്പോൾ പോലും ചെറിയ കുട്ടികളോട് സംവദിക്കുകയും അദ്ദേഹത്തിന്റെ നിഷ്‌കളങ്കവും പ്രചോദനാത്മകവുമായ വാക്കുകളും പ്രവൃത്തിയും ഇന്നും ഏവർക്കും പ്രിയങ്കരമാണ്. മികച്ച അദ്ധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ എന്നിങ്ങനെ അനവധി വിശേഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്.

രാമേശ്വരത്തെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച ബാലൻ കഠിനാധ്വാനം കൊണ്ടും ആത്മബലം കൊണ്ടും ഇന്ന് രാജ്യം ആദരിക്കുന്ന വ്യക്തിയായി മാറി. അന്നത്തെ ബാലനിൽ നിന്നും ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായി മാറിയ കഥ ഓരോ ഇന്ത്യൻ പൗരനും പ്രചോദനമാണ്. പ്രവർത്തന കാലയളവിൽ നിന്ന് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോഴും അദ്ദേഹം കർമ്മനിരതനായി പ്രവർത്തിച്ചുകൊണ്ടേയിരുന്നു. ജനിച്ചു വളർന്ന ചുറ്റുപാടുകൾ നമ്മെ ഒരിക്കലും പിന്നോട്ട് വലിക്കുന്ന ഘടകമാകരുതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരങ്ങൾക്ക് പ്രചോദനമായി മാറി.

ലോക രാജ്യങ്ങൾ ഇന്നും ഇന്ത്യയെ ബഹുമാനത്തോടെ ഉറ്റുനോക്കുന്ന പൊഖ്‌റാൻ 2 ആണവ പരീക്ഷണത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞൻ കൂടിയായിരുന്നു അബ്ദുൽ കലാം. ഡിആർഡിഓ സെക്രട്ടറി ആയിരിക്കെയാണ് ഈ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചത്. ഇതിനു പുറമേ ഐഎസ്ആർഒ തലവനായിരിക്കെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ചിങ് വാഹനം നിർമിച്ച കലാം ഇന്ത്യൻ മിസൈലുകളുടെ നിർമാണത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശാസ്ത്ര രംഗത്തെ മികവുകൾ പരിഗണിച്ച് രാജ്യം ഭാരതരത്ന പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

1931 ഒക്ടോബർ 15-ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റെയും ആഷിയമ്മയുടെയും ഇളയപുത്രനായാണ് അവുൽ പാകിർ ജൈനുലബ്ദീൻ അബ്ദുൽകലാം എന്ന ഡോ എപിജെ അബ്ദുൽ കാലമിന്റെ ജനനം. ആകാശങ്ങളിൽ പറക്കുക എന്നതായിരുന്നു കലാമിന്റെ സ്വപ്നം. ബാല്യ കാലത്ത് പത്രം വിറ്റ് നടന്ന് ഉൾപ്പെടെ നേടിയ ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. ഇവയെല്ലാം മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനമായി കലാം മാറ്റുകയായിരുന്നു. ലക്ഷ്യബോധവും കാമ്പുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് വ്യാപാരനായിരുന്നു കലാം. ഐഐഎം ഷില്ലോംഗിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്ത് നൽകവെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.

Tags: apj abdul kalam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies