ഇന്ത്യൻ വ്യോമസേനയിൽ അഗ്‌നിവീർ പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് 17 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. അവിവാഹിതരായ പുരുഷന്മാർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണവും തൊഴിൽ സാധ്യതയും സേവന ആവശ്യകത അനുസരിച്ച് തീരുമാനിക്കും. സയൻസ് വിഷയത്തിലും സയൻസ് ഇതര വിഷയത്തിലും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മൂന്ന് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ പരീക്ഷ, രണ്ടാം ഘട്ട ഓൺലൈൻ പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ് 1 & 2, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കുമായി വ്യോമസേനയുടെ https://agnipathvayu.cdac.in/AV/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
സയൻസ് വിഷയം:– അപേക്ഷകർ സി ഒ ബി എസ് ഇ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി ഇന്റർമീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ പാസായിരിക്കണം, മൊത്തം 50% മാർക്കും ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ, സർക്കാർ അംഗീകൃത പോളിടെക്‌നിക് സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടോമൊബൈൽ / കമ്പ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി / ഇൻഫർമേഷൻ ടെക്‌നോളജി) മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സുകൾ 50% മാർക്കോടെ പാസായിരിക്കണം.
സയൻസ് ഇതര വിഷയം:- സി ഒ ബി എസ് ഇ അംഗങ്ങളായി ലിസ്റ്റ് ചെയ്തിരിക്കുന്ന കേന്ദ്ര/സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും ഉദ്യോഗാർത്ഥി ഇന്റർമീഡിയറ്റ് / 10+2 / തത്തുല്യ പരീക്ഷ പാസായിരിക്കണം.
Comments