ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചു. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേയ്‌ക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഒരു സ്‌കോർപിയോ കാറാണ് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. സംഭവസമയത്ത് കാറിന്റെ ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ ഗവർണർ സുരക്ഷിതനാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. അതേസമയം, അപകടത്തിൽ യുപി പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
















Comments