തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് രാവിലെ 7.30-നാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയി മടങ്ങി വരികയായിരുന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.
ഏഴ് പേരാണ് മത്സ്യബന്ധന സംഘത്തിൽ ഉണ്ടായിരുന്നത്. തുടർച്ചായ ഏട്ടാം ദിവസവമാണ് മുതലപ്പൊഴിയിൽ അപകടം ഉണ്ടാകുന്നത്. വള്ളം ശക്തമായ തരയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഏഴ് പേരെയും മറൈൻ എൻഫോഴ്‌മെന്റും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. ഒരാളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ നിസാര പരിക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം, തുമ്പയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി അൽഫോൻസ് ഫ്രാൻസിസിന്റെ മൃതദേഹമാണ് കടൽത്തീരത്ത് നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചംഗ മത്സ്യബന്ധനത്തിനായി തുമ്പ തീരത്ത് നിന്ന് പോയത്. തുടർന്ന് ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാല് പേരും നീന്തി രക്ഷപ്പെട്ടു. അപകടങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ചുതെങ്ങ് മുതൽ തുമ്പ വരെയുള്ള തീരങ്ങളിൽ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ നിരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.
















Comments