ന്യൂഡൽഹി: രാഹുലിനെ വിവാഹം കഴിപ്പിക്കണമെന്ന് ഹരിയാനയിലെ സ്ത്രീ കർഷകർ സോണിയയോട് ആവശ്യപ്പെട്ടു. നിങ്ങൾ തന്നെ പെൺകുട്ടിയെ കണ്ടെത്തൂ എന്നായിരുന്നു സോണിയയുടെ മറുപടി. ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തിയ സ്ത്രീ കർഷകർ സോണിയയുമായി സംസാരിക്കുന്നതിനിടയിലാണ് ഇത് പറഞ്ഞത്. എന്നാൽ പൊൺകുട്ടിയെ അവരോട് കണ്ടെത്താനായിരുന്നു സോണിയയുടെ ആവശ്യം.
സോണിയയുടെ വസതിയിൽ നടന്ന ഉച്ചഭക്ഷണ വിരുന്നിൽ വെച്ചായിരുന്നു രാഹുലിനെ കുറുച്ചുള്ള തങ്ങളുടെ ആശങ്ക, സ്ത്രീകളുടെ സംഘം പ്രകടിപ്പിച്ചത്. അടുത്തിടെ രാഹുൽ ഹരിയാന സന്ദർശിച്ചപ്പോഴാണ് കർഷകരെ ഉച്ചവിരുന്നിന് ക്ഷണിച്ചത്. ഡൽഹിയുടെ സമീപം താമസിച്ചിട്ടും ഡൽഹി സന്ദർശിച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞതിനെ തുടർന്നായിരുന്നു കർഷകരെ രാഹുൽ ഡൽഹിയിലേക്ക് ക്ഷണിച്ചത്.
രാഹുൽ മുൻപ് വലിയ വികൃതിയായിരുന്നു. എന്നാൽ രാഹുലിന്റെ വികൃതികൾക്ക്, തന്നെയാണ് ശകാരിച്ചിരുന്നതെന്ന് പ്രിയങ്ക കർഷകരോട് പറഞ്ഞു.
















Comments