ദേശീയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമെന്ന് അനിൽ കെ ആന്റണി. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ ആദരവും സന്തോഷവും തോന്നുന്നു. തന്നിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്‌ക്കും പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നു. ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്-അനിൽ കെ ആന്റണി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ബിഎൽ സന്തോഷ് എന്നിവരെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ സഹപ്രഭാരി രാധാമോഹൻ അഗർവാളിനെ ദേശീയ ജനറൽ സെക്രട്ടറിയായും നിയമിച്ചു. അതേസമയം എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മലയാളിയായ അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയായി തുടരുമെന്നും നേതൃത്വം അറിയിച്ചു.
















Comments