റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുക്മ ജില്ലയിലെ വനമേഖലയോട് ചേർന്നുള്ള ഛോട്ടേകേദ്വാൾ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൽ ആറോളം ഭീകരർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒരു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ആറോളം ഭീകരർ കൊല്ലപ്പെട്ടതായി സുരക്ഷ സേന അറിയിച്ചു. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. കൊല്ലപ്പെട്ടവരുടെ ശരീരങ്ങൾ ഭീകരർ മാറ്റിയതാകാം എന്നാണ് കരുതപ്പെടുന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ്
കമ്യൂണിസ്റ്റ് ഭീകർ ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ ‘രക്തസാക്ഷി വാരം’ ആചരിക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദന്തേവാഡ, ബീജാപൂർ, ബസ്തർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്മ, കാങ്കർ എന്നീ ഏഴ് ജില്ലകളിൽ സുരക്ഷ വർധിപ്പിക്കുന്നതായി സുരക്ഷാ സേന അറിയിച്ചിരുന്നു. ഇതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
Comments