ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ ടീമിനെ പരീക്ഷണങ്ങളെപ്പറ്റി ഒട്ടനവധി ചോദ്യങ്ങളാണ് ഉയർന്നത്. ഇതിനിടെ തന്റെ ജോലിഭാരത്തെപ്പറ്റി പറഞ്ഞ് രംഗെത്തിയിരിക്കുകയാണ് ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ.
‘ എന്റെ ശരീരം ഓക്കേയാണ്. ലോകകപ്പിന് മുന്നോടിയായി എന്റെ ജോലിഭാരം കൂട്ടേണ്ടതുണ്ട്. അതിനായി കൂടുതൽ ഓവറുകൾ എറിയണം. ഞാനിപ്പോൾ ആമയാണ്, മുയലല്ല. എന്നാൽ ലോകകപ്പിന് മുമ്പ് എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’-ഹാർദിക് പറഞ്ഞു. തോൽവിക്ക് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
ഇന്ത്യയെ 40.5 ഓവറിൽ കേവലം 181 റൺസിന് ഓൾഔട്ടാക്കി വിൻഡീസ് വിജയം പിടിച്ചെടുക്കുയായിരുന്നു. ഇന്ത്യ ഉയർത്തിയ 182 വിജയലക്ഷ്യം 36.4 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തിലിരിക്കെ വിൻഡീസ് അനായാസം മറികടന്നു.ഇതോടെ പരമ്പര സമനിലിയിലുമായി.
Comments