തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ അധിക്ഷേപിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എ.കെ ബാലന്‍. സ്പീക്കർ പറഞ്ഞതെന്തെന്ന് മനസ്സിലാക്കി വേണം സുകുമാരൻ നായർ പ്രതികരിക്കേണ്ടത്. സുകുമാരൻ നായരുടേത് അധഃപതിച്ച മനസ്സാണെന്നും മാപ്പ് പറയുകയാണ് വേണ്ടതെന്നും എ.കെ ബാലൻ പ്രതികരിച്ചു.
‘സ്പീക്കർ പറഞ്ഞത് എന്താണെന്ന് മനസിലാക്കാതെ തെറ്റിദ്ധാരണ പരത്തി വര്ഗീയവല്ക്കരണത്തിന് ശ്രമിക്കുകയാണ് ബിജെപിയും സംഘപരിവാറും. അത് ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ല. ഒന്നുകില്‍, പറഞ്ഞതെന്തെന്ന് മനസിലാക്കാതെയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. അല്ലെങ്കില്‍, സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നതിന്റെ ലക്ഷണമാണ്. യുക്തിബോധത്തിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസത്തില്‍ മിത്തുകളുടെ പിന്‍ബലത്തില്‍ ചരിത്ര-ശാസ്ത്രബോധം രൂപപ്പെടുത്തുന്നത് ആധുനിക യുഗത്തെ വെല്ലുവിളിക്കലാണ്’.
‘ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ ഹനിക്കുന്ന വിധത്തിലുള്ള ഒരു പരാമര്‍ശവും സ്പീക്കറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിവസം, വിശ്വാസികള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ അധഃപതിച്ച മനസ്സിന്റെ തുടര്‍ച്ചയായി മാത്രമേ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ നിലപാടിനെ കാണാന്‍ കഴിയൂ. നിര്‍ഭാഗ്യകരമാണ് സുകുമാരന്‍ നായരുടെ നിലപാട്. മാപ്പ് പറയേണ്ടത് സ്പീക്കറല്ല, സുകുമാരന്‍ നായരാണ്’ എന്നും എ.കെ. ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു.
















Comments