ആകാശത്ത് അടുത്ത മാസം രണ്ടു തവണ സൂപ്പർമൂൺ പ്രതിഭാസം. ഓഗസ്റ്റ് 1നും 30നും ഇടയിൽ ആകാശത്ത് അതിഭീമൻ ചന്ദ്രനെ കാണാൻ സാധിക്കും. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ ചാന്ദ്രക്കാഴ്ചയാണ് ഇത്. ബ്ലൂ മൂൺ എന്ന് വിളിക്കപ്പെടുന്ന അപൂർവ പ്രതിഭാസമാണ്.
ചന്ദ്രൻ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പർമൂൺ കാഴ്ച സംഭവിക്കുന്നത്. സാധാരണ കാണുന്നതിൽ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ഈ സമയത്ത് ചന്ദ്രനുണ്ടാകും. ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സ്റ്റർജൻ മൂൺ എന്നാണ് അറിയുന്നത്. കടൽ കൂരി വിഭാഗത്തിൽ പെടുന്ന മീനാണ് സ്റ്റർജൻ.
അമേരിക്കയിൽ ധാരാളമായി കൂരിമീൻ കിട്ടുന്ന സമയമാണിത്. അതുകൊണ്ടാണ് ഈ സമയത്തെ സൂപ്പർമൂണിനെ മീനിന്റെ പേരിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30ന് ആണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്. അപ്പോൾ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം 3,57,343 കിലോമീറ്റർ ആയിരിക്കും. അടുത്ത് വരുന്ന സൂപ്പർമൂൺ വരുന്നത് നവംബർ 5ന് ആണ്. അന്ന് ചന്ദ്രൻ ഭൂമിയുമായി 3,56,979 കിലോമീറ്റർ ദൂരമുണ്ടാകും.
















Comments