കോഴിക്കോട്: വടകരയിൽ നിന്നും 30 കുപ്പി വിദേശ മദ്യവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. മാഹിയിൽ നിന്നുമാണ് മദ്യം കടത്താൻ ശ്രമിച്ചത്. ബംഗാൾ സ്വദേശി ഖബേന്ദ്രനാഥ് ദാസ്നാഥാ (38)ണ് പിടിയിലായത്. അഴിയൂർ ചെക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസിൽ വെച്ചായിരുന്നു മദ്യകുപ്പിയുമായി ഇയാൾ കുടുങ്ങിയത്.
പെരിന്തൽമണ്ണയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു വിദേശ മദ്യം. നിരവധി തവണ ഇയാൾ മാഹിയിൽനിന്നും മദ്യം കടത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് ദാസ്നാഥായെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. മദ്യക്കടത്തലിൽ അന്യസംസ്ഥാന തൊഴിലാളികൾ സജീവമായി വരികയാണെന്നും പോലീസ് പറഞ്ഞു.
വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ പി.രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഓഫിസർ പ്രമോദ് പുളിക്കൂൽ, പി.അഖിൽ, കെ.പി. റനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
















Comments