റെക്കോർഡ് ബുക്കിൽ ഇടം നേടുകയെന്നത് ക്രിസ്റ്റിയാനോ റോണാൾഡോയെ സംബന്ധിച്ച് നിസാര കാര്യമെന്നു വേണം പറയാൻ. അത് വീണ്ടും ഉറപ്പിക്കുന്നതാണ് ആദ്ദേഹം കുറിച്ച പുതിയ റെക്കോർഡ്. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അധികം തവണ ഹെഡർ ഗോളിലൂടെ വലകുലുക്കിയ താരമെന്ന നേട്ടമാണ് താരം ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തമാക്കിയത്.
ജർമ്മൻ ഇതിഹാസം ഗർഡ് മുള്ളറുടെ 144 എന്ന ഗോൾ നേട്ടത്തെയാണ് സിആർസെവൻ മറികടന്നത്. 145 ഹെഡർ ഗോളുകളടക്കം പോർച്ച്ഗീസ് താരം കരിയറിലെ ഗോൾ നേട്ടം 839 ആയി ഉയർത്തി.യുഎസ് മോണാസ്റ്റിർ എന്ന ടീമിനെതിരെ കിംഗ്‌സ് സൽമാൻ ക്ലബ് കപ്പിൽ അൽനാസറിനായി രണ്ടാം ഗോൾ നേടിയതോടെയാണ് താരം റെക്കോർഡ് ബുക്കിൽ ഒരുവരികൂടി ഏഴുതിയത്. 74-ാം മിനിട്ടിലായിരുന്നു താരത്തിന്റെ വെടിചില്ല് ഗോൾ.
125 ഗോളുമായി സ്‌പെയിൻ ഇതിഹാസം കാർലോസ് സാന്റില്ലാന മൂന്നാം സ്ഥാനത്തും ബ്രസീലിയൻ ഇതിഹാസം പെല 124 ഗോളുമായ നാലാം സ്ഥാനത്തുമാണ്. 2023ൽ ജനുവരിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി വഴിപിരിഞ്ഞ് അൽനാസറിലെത്തുന്നത്. താരം പ്രോലീഗിൽ ഇതുവരെ 15 ഗോളുകളും നേടിയിട്ടുണ്ട്.2002ൽ ക്ലബ് കരിയറിന് തുടക്കമിട്ട താരം 900 മത്സരങ്ങളിൽ നിന്ന് 700 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
1⃣4⃣5⃣ Headed goals for Ronaldo – The most in football historypic.twitter.com/nHHeOR51fh
— Sportstar (@sportstarweb) July 31, 2023
“>
Comments