ന്യൂഡൽഹി: സേവനം ആരംഭിച്ച് പത്ത് മാസങ്ങൾക്കുള്ളിൽ തന്നെ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞതായി കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ 714 ജില്ലകളിലാണ് ഇപ്പോൾ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയലൻസ് ജിയോയും ഭാരതി എയർടെല്ലുമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷം 5ജി സൈറ്റുകളും എട്ട് മാസത്തിനുള്ളിൽ രണ്ട് ലക്ഷം സ്ഥലങ്ങളിലാണ് ജി ഒരുക്കിയത്.
കഴിഞ്ഞ മെയ് മാസത്തിൽ ഗംഗോത്രിയിലെ 5ജി സെറ്റ് ഐടി മന്ത്രിയും ഉത്തരാകണ്ഡ് മുഖ്യമന്ത്രിയായ പുഷ്‌കർ സിംഗ് ധാമിയും ചേർന്ന് ഉദ്ഘാടനം ചെയ്തതോടെ 5ജി സേവനങ്ങൾ രണ്ട് ലക്ഷം ഇടങ്ങളിലെത്തി. രാജ്യത്തെ 600-ലധികം ജില്ലകൾ ആദ്യ 200 ദിവസത്തിനുള്ളിൽ തന്നെ 5ജി സേവനം ആരംഭിക്കാൻ കഴിഞ്ഞത് ചരിത്രം കുറിച്ചിരുന്നു.
Comments