നടിയും നർത്തകിയുമായ മാളവികയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കളളൻ കയറിയിരുന്നു. നടിയും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന നേരത്തായിരുന്നു കള്ളൻ കയറിയത്. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിൽ ഒന്നര ലക്ഷം രൂപ വില മതിക്കുന്ന വാച്ച് ഉൾപ്പടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവികയുടെ ഭർത്താവ് തേജസ്.
വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് കള്ളൻ അകത്ത് കയറിയിരിക്കുന്നത്. വസ്‍ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. കള്ളൻ വീട്ടിലെ അലമാരയും പൊളിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥലത്ത് ഉണ്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ വലിയ അപകടമായേനെ എന്നും തേജസ് പറഞ്ഞു. രാവിലെ ജോലിക്കാരി എത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
കിടപ്പുമുറിയിലേയും അടുക്കളയിലേയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിൽ ആയിരുന്നു. കൂടാതെ സാധനങ്ങളിൽ പലതും പൊട്ടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവർന്നത്. മാളവികയുടെ സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല.
സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.
മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയിൽ നിന്നും മോഷ്‍ടിച്ചതാണെന്ന് വ്യക്തമായി. റെയിൽ കോട്ട് ധരിച്ച് മുഖം തോർത്ത് ഉപയോഗിച്ച് മറച്ച മോഷ്‍ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.
















Comments