പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്പോസ്റ്റിൽ കെെക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിൽ. വിജിലൻസ് അന്വേഷണത്തിലാണ് കെെക്കൂലിപ്പണം കണ്ടെത്തിയത്. ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
ഉദ്യോഗസ്ഥർ കെെപ്പറ്റിയ 13,000 രൂപയാണ് കണ്ടെത്തിയത്. ഇതിൽ 5500 രൂപയാണ് കാന്തത്തിൽ ഒട്ടിച്ച് ഒളിപ്പിച്ചിരുന്നത്. ബാക്കി പണം ഓഫീസിൽ നിന്നുമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ വിദഗ്ദമായി ഒളിപ്പിച്ച കള്ളപ്പണം പിടികൂടുന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ നിന്നുമായിരുന്നു.
അന്ന് വാഴയുടെ തണ്ടിനുള്ളിൽ നിന്നുമായിരുന്നു പണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തൃപ്രയാറിൽ ഏജന്റിനെ വെച്ച് കെെക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും പിടിയിലായിരുന്നു
















Comments