ന്യൂഡൽഹി: കഴിഞ്ഞ ദിവസം മുഹറം ഘോഷയാത്രക്കിടെ നടന്ന ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികളായ ആറ് യുവാക്കൾ പിടിയിൽ. ഡൽഹിയിലെ നംഗ്ലോയിലായിരുന്നു സംഭവം. മുഖ്യപ്രതിയായ സാഹിൽ സൽമാനിയെയും സംഘത്തെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ പോലീസിന് നേരെ കല്ലെറിയുകയും വാളുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. കൂടാതെ പൊതുമുതലുകൾ നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ പോലീസ് തന്നെയായിരുന്നു പുറത്തു വിട്ടത്. വീഡിയോയിൽ മുഖ്യപ്രതിയായ സഹിൽ ഒരു വടിവാളും പിടിച്ച് പോലീസിനെയും ജനക്കൂട്ടത്തേയും ആക്രമിക്കുന്നതും മറ്റൊരു പ്രതിയായ സാഹിൽ സൽമാനി, അസ്ലം ഖുറേഷി, സമീർ, സാഹിൽ ഖാൻ, സൊഹൈബ് എന്നിവർ മാരക ആയുധങ്ങളും പിടിച്ച് നിൽക്കുന്നതും കാണാം.
മുഹറം ഘോഷയാത്രയ്‌ക്കിടെ, ഗതാഗതം നിയന്ത്രിക്കവെയാണ് പ്രതികള് പോലീസിനും ജനങ്ങൾക്കും നേരെ അക്രമം അഴിച്ചു വിട്ടത്. സംഭവത്തെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു
















Comments