ന്യൂഡൽഹി : ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യയുടെ പെൺപുലികൾ. ജ്യോതി സുരേഖ വെണ്ണം, അദിതി സ്വാമി, പർണീത് കൗർ എന്നിവരാണ് മൂന്നംഗ വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യയ്‌ക്ക് അഭിമാനനേട്ടം സമ്മാനിച്ചത്.
235-229 എന്ന മികച്ച സ്‌കോർലൈനിൽ മെക്സിക്കോയെ മറികടന്നാണ് ടീം ഫൈനലിൽ വിജയിച്ചത്. ഈ ശ്രദ്ധേയമായ നേട്ടം രാജ്യത്തിന്റെ മഹത്വം ഉയർത്തുന്നതിനോടൊപ്പം ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലും അടയാളപ്പെടുത്തിരിക്കുകയാണ്.
ഫൈനലിലെ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ പെൺപുലികൾ കരുത്ത് തെളിയിച്ചിരുന്നു. 228-226 എന്ന സ്‌കോർ നിലയിൽ ചൈനയെ ക്വാട്ടറിൽ മറികടന്ന ഇന്ത്യ 220-216 എന്ന സ്‌കോർ നിലയിൽ കൊളംബിയയെയും തോൽപ്പിച്ചാണ് സെമി ഫൈനൽ കീഴടക്കി ഫൈനലിലേക്കുള്ള വിജയ കുതിപ്പ് നടത്തിയത്.
Comments