മുംബൈ: നമ്മുടെ ഹീറോസ് ശിവജിയും സാംബാജിയുമാണ്, ഔറംഗസേബ് ഒരിക്കലും നമ്മുടെ ഹിറോ ആകില്ലെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവസ്. ”ഔറംഗസേബിന്റെ ചിത്രം ഉയർത്തി കാണിച്ച് മഹാരാഷ്‌ട്രയിൽ വര്ഗ്ഗീയ കലാപത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഒരു കാര്യം മനസ്സിലാക്കണം. ഔറംഗസേബ് ഒരിയ്‌ക്കലും നമ്മുടെ ആരാധ്യപുരുഷൻ ആകില്ല”. – ഫഡ്നാവസ് പറഞ്ഞു.
ഔറംഗസേബിന്റെ പോസ്റ്ററുകൾ സംസ്ഥാനത്ത് പലയിടത്തും കാണപ്പെടുന്നുണ്ട്. ഒപ്പം ചിത്രം സ്റ്റാറ്റസ് ആയി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഔറംഗസേബിന്റെ പേരിൽ പൊടുന്നനെ പ്രകടനവും റാലികളും നടക്കുന്നുണ്ട്. ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. ഔറംഗസേബ് അടുത്തകാലം വരെ ഇന്ത്യൻ മുസ്ലിങ്ങളുടെ ഹീറോ ആയിരുന്നില്ല. മഹാരാഷ്‌ട്രയുടെ ഹീറോ എന്നും ഛത്രപതി ശിവജി മഹാരാജും ഛത്രപതി സാംബാജി മഹാരാജും ആണ്. അബ്ദുൾ കലാമിന് നമ്മുടെ ഹീറോ ആകാം, ഔറംഗസേബിന് അതാകാൻ ഒരിക്കലും കഴിയില്ല. – ദേവേന്ദ്ര ഫഡ് നാവസ് പറയുന്നു.
തുർക്കിയിലെ മംഗോൾ വംശത്തിൽപ്പെട്ട ഔറംഗസേബ് ഛത്രപതി സാംബാജി മഹാരാജിനെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തിയ ആളാണ്. ഇന്ത്യയിൽ ഈ വംശക്കാർ അധികം ഇല്ല. അതുകൊണ്ട് ഇവിടെയുള്ള മുസ്ലിങ്ങൾ ആരും ഔറംഗസേബിന്റെ പിൻഗാമികളല്ല. എന്നിട്ടും ഔറംഗസേബിന്റെ പേരിൽ സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് പിന്നിൽ നിന്ന് ആസൂത്രിതണം ചെയ്യുന്ന ചില വ്യക്തികളെ ഞങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. . മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരു വിവേചനവും മഹാരാഷ്‌ട്രയിലില്ല . എന്നാൽ ഇവിടെ ഔറംഗസേബിനെ മഹത്വവൽക്കരിച്ചാൽ അതിനെ നിസാരമായി കാണാനാകില്ല – ഫഡ്നാവസ് പറഞ്ഞു. മഹാരാഷ്‌ട്രയിൽ പല ഭാഗത്തും ഔറംഗസേബിനെ കേന്ദ്രീകരിച്ച് വിവാദങ്ങൾ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു ഫഡ്‌നാവസിന്റെ ഈ പ്രതികരണം.
















Comments