എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ തെളിവെടുപ്പിന് എത്തിച്ചു.ആലുവാ മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും എത്തിയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഈ സമയം സംഭവസ്ഥലത്ത് ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നത്. പ്രതിയെ രാവിലെ 11.15-ഓടെയാണ് തെളിവെടുപ്പിന് വേണ്ടി ആലുവാ മാർക്കറ്റിൽ എത്തിച്ചത്. അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പോലീസ് പ്രതിയെ തെളിവെടുപ്പിന് വേണ്ടി എത്തിച്ചത്.
ആലുവാ മാർക്കറ്റിൽ പെൺകുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ തെളിവെടുപ്പിന് വേണ്ടി എത്തിച്ചത്. പതിനഞ്ച് മിനിറ്റോളമാണ് ആലുവാ മാർക്കറ്റിൽ തെളിവെടുപ്പ് നീണ്ടു നിന്നത്. കൊലപാതകം നടത്തി പിന്നാലെ മാർക്കറ്റിനോട് ചേർന്നുള്ള പൈപ്പിൻ ചുവട്ടിലെത്തി പ്രതി കൈ കഴുകിയിരുന്നു. തെളിവെടുപ്പിന് വേണ്ടി അന്വേഷണ സംഘം രണ്ടാമത് ഇവിടേക്കാണ് എത്തിച്ചത്. തുടർന്ന് ഫ്‌ളൈഓവറിന് സമീപത്തായുള്ള പാത്രക്കടയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഇതിന് ശേഷം പ്രതിയെ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നത്.
കഴിഞ്ഞ വ്യാഴായ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവാ മാർക്കറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ചെരുപ്പും കീറിയ വസ്ത്രത്തിന്റെ ഭാഗവും കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും പരിശോധന നടത്തിയിരുന്നു.
















Comments