പത്തനം തിട്ട :കുരുന്നുകൾ വരയ്‌ക്കുന്ന ഗണപതിയുടെ ചിത്രങ്ങൾ പോലും കേരളാ സർക്കാരിനെ ഭയപ്പെടുത്തുന്നു. ഗണപതി മുഖ്യ പ്രമേയമാക്കി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ വേദിക്കുള്ള അനുമതി അവസാന നിമിഷം റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്.
പത്തനതിട്ട ജില്ലയിൽ ആറന്മുള മൂർത്തിട്ട മഹാഗണപതി ക്ഷേത്ര ഉപദേശക സമിതി ഒരു വ്യാഴവട്ടത്തിലേറെയായി നടത്തി വരുന്ന ചിത്രരചനയുടെ വേദിയാണ് അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഇടപെടലിനെ തുടർന്ന് മാറ്റിയത്. ആറന്മുള ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലാണ് എല്ലാ വർഷവും ഈ മത്സരം നടത്താറുള്ളത് . മദ്ധ്യതിരുവിതാംകൂറിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നല്ല തോതിൽ വിദ്യാർത്ഥി പ്രതിനിധ്യത്തോടെയാണ് എല്ലാ വർഷവും ഇത് നടത്തി വരാറുള്ളത് . മൂർത്തിട്ട മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഗണേശോത്സവ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ മത്സരം നടത്തി വന്നിരുന്നത് .
പതിവ് പോലെ അവധി ദിനത്തിൽ മത്സരം നടത്തുന്നതിന് ഇത്തവണയും പി ടി എ അനുമതി നൽകി. ഇതനുസരിച്ചു അറിയിപ്പുകളും പോസ്റ്ററുകളും സംഘാടകർ പ്രചരിപ്പിച്ചു. ഗണപതിയുടെ ചിത്രങ്ങളാണ് രചനവിഷയം എന്നുള്ള അറിയിപ്പ് പുറത്ത് വന്നതോടെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് ഹാലിളകുകയായിരുന്നു. സ്‌കൂൾ വിട്ടു നാളാകാനുള്ള തീരുമാനം ആരോട് ചോദിച്ചാണ് എടുത്തത് എന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്‌കൂൾ അധികാരികളോട് ചോദിച്ചു. പിന്നാലെ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.
ജിലാ അധികാരികളുടെ നിറം മാറ്റം കണ്ടു ഭയന്ന സ്‌കൂൾ അധികൃതർ ഈ സാഹചര്യം മൂർത്തിട്ട വിനായക ചതുർത്ഥി ആഘോഷ കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു.എന്തായാലും ഒടുവിൽ സഘടകർ വിവാദത്തിനു നിൽക്കാതെ അവസാന നിമിഷം വേദി മാറ്റുകയായിരുന്നു . സ്‌കൂളിന്റെ മുന്നിലെ മല്ലപുഴശ്ശേരി പള്ളിയോട സമിതിയുടെ ഹാളിലേക്ക് ചിത്രരചനാ മത്സരം മാറ്റി .
















Comments