ഇസ്ലാമാബാദ് : പാകിസ്താനിലെ റാവൽപിണ്ടിയിലേക്ക് ട്രെയിൻ പാളം തെറ്റി . അപകടത്തിൽ 15 പേർ മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റു. ഷഹ്‌സാദ്പൂരിനും നവാബ്‌ഷായ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സഹാറ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.
കറാച്ചിയിൽ നിന്ന് പാകിസ്താനിലെ പഞ്ചാബിലേക്ക് പോകുകയായിരുന്ന ഹസാര എക്‌സ്പ്രസിന്റെ പത്ത് ബോഗികളാണ് പാളം തെറ്റിയത് . പരിക്കേറ്റവരെ നവാബ്ഷായിലെ പീപ്പിൾസ് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ട്രെയിൻ പാളം തെറ്റിയതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. അപകടത്തെ തുടർന്ന് സമീപത്തെ ആശുപത്രികളിൽ എമർജൻസി പ്രോട്ടോക്കോൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments