വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല ; പൊതുശല്യമായെന്ന് സൗദി അറേബ്യ , തുരത്തിയോടിക്കാൻ നടപടി

Published by
Janam Web Desk

അതിർത്തി കടന്നെത്തിയ ഇന്ത്യൻ കാക്കകൾ സൗദിയിൽ പൊതുശല്യമാകുന്നു . ഇവ തിരിച്ചുപോകാത്തതിനാൽ തുരത്തിയോടിക്കാൻ ഒരുങ്ങുകയാണ് അധികൃതർ . തെക്കുപടിഞ്ഞാറൻ തീരനഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ കാക്കളാണ് തിരിച്ചുമടങ്ങാത്തത്. ഇവയുടെ എണ്ണം വർധിച്ചതോടെ പൊതുജനങ്ങൾക്ക് ശല്യമായി തുടങ്ങി.

വൈദ്യുതിലൈനിൽ കൂടുകെട്ടുന്നതിലൂടെ വൈദ്യുതിവിതരണം തടസ്സപ്പെടും. കന്നുകാലികളെ ആക്രമിക്കുക, കടൽപക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷിക്കുക, രോഗം പടർത്തുക എന്നിവ ഇന്ത്യൻ കാക്കകൾ വഴി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു

ഫറസാൻ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ നിന്ന് 35% കാക്കകളെ തുരത്തിയതായി ദേശീയവന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 140ലേറെ കാക്ക കൂടുകൾ നശിപ്പിച്ചു. ഭക്ഷണം തേടിപ്പോകുന്നയിടങ്ങള്‍ കണ്ടെത്തും. കാക്കകളെ നിയന്ത്രിക്കുന്ന നടപടി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Share
Leave a Comment