വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ നടത്തിയ സർവേയിൽ അവശിഷ്ടങ്ങൾക്കിടയിൽ തകർന്ന വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ സുധീർ ത്രിപാഠി . സർവേയ്‌ക്കിടെ കൂടുതൽ വിഗ്രഹങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വുസു ഖാനയും , മുസ്ലീങ്ങൾക്കുള്ള പ്രാർത്ഥനാ ഇടവുമാണ് സർവേ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘ ഞങ്ങൾ ഞങ്ങളുടെ അവകാശവാദത്തിന് അടുത്തെത്തിയിരിക്കുന്നു, എഎസ്‌ഐ തുടർച്ചയായി അവരുടെ ജോലി ചെയ്യുന്നു. എങ്കിലും, ഇതിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാൻ കഴിയില്ല. എല്ലാ കാര്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും, – എന്നാണ് മറ്റൊരു അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞത് .
സർവേ വൈകിട്ട് അഞ്ചോടെ അവസാനിപ്പിച്ച് എഎസ്ഐ സംഘം പള്ളി സമുച്ചയത്തിൽ നിന്ന് മടങ്ങി . എഎസ്ഐ സംഘം ഉച്ചയോടെ സർവേ താൽക്കാലികമായി നിർത്തി, മുസ്ലീങ്ങൾക്ക് പള്ളിയിൽ പ്രാർത്ഥിക്കാൻ അനുമതി നൽകിയിരുന്നു .
സെപ്തംബർ രണ്ടിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി കോടതി എഎസ്ഐയോട് നിർദേശിച്ചിട്ടുണ്ട് . സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐക്ക് നാലാഴ്ചത്തെ സമയം നീട്ടിനൽകണമെന്ന് സർക്കാർ അഭിഭാഷകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
















Comments