ആധാർ സംബന്ധമായ പല സേവനങ്ങളും സൗജന്യമാണ്. എന്നാൽ പലപ്പോഴും അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾക്ക് വിവിധ കാരണങ്ങൾ കാണിച്ച് അമിത ഫീസ് ഈടാക്കാറുണ്ട്.ഇതിൽ പ്രധാനമായും ഉപയോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.
ഒരാൾ ആദ്യമായി ആധാർ എടുക്കുകയാണെങ്കിൽ (എൻറോൾമെന്റ്) അയാൾ ഒരു തരത്തിലുമുള്ള ഫീസ് നൽകേണ്ടതില്ല. 5- 7 വയസ്സിനും 15-17 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും അതോടൊപ്പം മറ്റു വിവരങ്ങൾ പുതുക്കുന്നതിനും ഫീസ് നൽകേണ്ടതില്ല.
ഈ സാഹചര്യങ്ങളിൽ ഒഴികെ ഒന്നോ അതിലധികമോ വിവരങ്ങൾ (പേര് തിരുത്തൽ, വിലാസം മാറ്റൽ തുടങ്ങിയവയുൾപ്പെടെ) പുതുക്കുന്നതിനും തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനും 50 രൂപയാണ് ഫീസ് നൽകണം. 14 വയസ്സിനിടയിലും 17 വയസ്സിന് ശേഷവുമാണ് ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതെങ്കിൽ 100 രൂപ ഫീസ് നൽകണം.
കഴിഞ്ഞ ദിവസം നടന്ന വിജിലൻസ് അന്വേഷണത്തിലാണ് അക്ഷയ കേന്ദ്രങ്ങളിൽ വൻതോതിൽ ക്രമക്കേടുകൾ നടക്കുന്ന വിവരം പുറത്ത് വന്നത്. ഫീസ് നൽകേണ്ടാത്ത പല സേവനങ്ങൾക്കും അക്ഷയ പ്രവർത്തകർ കൂടുതൽ ഫീസ് ഈടാക്കുന്നുണ്ട്.
















Comments