സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച നിക്ഷേപ പദ്ധതി ഗംഭീര വിജയം!; ആകെ നിക്ഷേപം 8,600 കോടി കടന്നു; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച നിക്ഷേപ പദ്ധതി ഗംഭീര വിജയം!; ആകെ നിക്ഷേപം 8,600 കോടി കടന്നു; കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 08:36 am IST
FacebookTwitterWhatsAppTelegram

രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്‌കീമിൽ ചേർന്നത് നിരവധി പേർ. സ്‌കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം 8,600 കോടി കടന്നതായി ധനമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 14 ലക്ഷത്തിൽ അധികം സ്ത്രീകളാണ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നതെന്ന് ധനമന്ത്രാലയം ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും അധികം അക്കൗണ്ടുകൾ തുറന്നത് മഹാരാഷ്‌ട്രയിലാണ്. 2,96,771 അക്കൗണ്ടുകളാണ് മഹാരാഷ്‌ട്രയിൽ തുറന്നത്. തൊട്ടുപിന്നാലെ തമിഴ്നാട്ടിൽ 2,55,125 അക്കൗണ്ടുകളും ആന്ധ്രാപ്രദേശിൽ 1,21,734 അക്കൗണ്ടുകളും കർണാടകയിൽ 1,05,134 അക്കൗണ്ടുകളുമാണ് തുറന്നിരിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സ്‌കീം ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ രണ്ട് വർഷത്തേക്ക് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ പണം നിക്ഷേപിക്കാനാകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളുടെ പേരിലും അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. 7.5 ശതമാനം പലിശയാണ് ഈ ഹ്രസ്വകാല നിക്ഷേപത്തിന് സർക്കാർ നൽകുന്നത്.

2025 മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. ഒരു അക്കൗണ്ട് ഉടമയ്‌ക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. മഹിളാ സേവിംഗ്സ് സ്‌കീമിലൂടെ ലഭിക്കുന്ന പലിശ വരവ് വെയ്‌ക്കുന്നത് ത്രൈമാസത്തിൽ ഒരിക്കലാണ്. ഫിക്സഡ് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമുകൾ പോലെ തന്നെ എംഎസ്എസ്‌സിയിലും നിക്ഷേപിച്ച തുകയ്‌ക്ക് കൂട്ടുപലിശ ലഭിക്കും. പോസ്റ്റ് ഓഫീസുകൾ മുഖേനയും എല്ലാ പൊതുമേഖലാ ബാങ്കുകളിലൂടെയും തിരെഞ്ഞെടുക്കപ്പെട്ട നാല് സ്വകാര്യമേഖല ബാങ്കുകൾ വഴിയും മഹിളാ സമ്മാൻ സ്‌കീമിൽ അക്കൗണ്ട് തുറക്കാവുന്നതാണ്.

Tags: SchemeMahila Samman Saving Certificate
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies